KeralaLatest NewsNews

ഉന്നതവിദ്യഭ്യാസ മേഖലയിൽ ബ്ലെൻഡഡ് ലേണിങ് പദ്ധതി നടപ്പാക്കാൻ നീക്കം

തൃശ്ശൂർ : ഉന്നതവിദ്യഭ്യാസ രംഗത്ത് അറുപതുശതമാനം ക്ലാസുമുറി പഠനവും നാല്പതുശതമാനം ഓൺലൈൻ ക്ലാസുകളും നിർദേശിക്കുന്ന ബ്ലെൻഡഡ് ലേണിങ് പദ്ധതിക്ക് യു.ജി.സി. തുടക്കംകുറിച്ചു. ഇതുസംബന്ധിച്ച് ഉപസമിതിയുടെ കുറിപ്പ് അഭിപ്രായങ്ങൾക്കായി പ്രസിദ്ധീകരിച്ചു.

അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എ.ബി.സി.) എന്ന സംവിധാനമാണ് ഇതിൽ പ്രധാനം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുത്ത് അധ്യാപകരെയും പഠനസമയവും സ്വയം നിശ്ചയിക്കാനും ഇഷ്ടത്തിനും താത്‌പര്യത്തിനും അനുയോജ്യമായ പഠനരീതികളും പരീക്ഷാസമ്പ്രദായവും ഇതിൽ സ്വീകരിക്കാം. പരീക്ഷകളുടെ കാര്യത്തിലും വിപ്ലവകരമായ നിർദേശങ്ങളാണുള്ളത്. ഓപ്പൺ ബുക്ക്, ഗ്രൂപ്പ് പരീക്ഷ, വിലയിരുത്തൽ എന്നിവയാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എല്ലാ പ്രോജക്ടുകൾക്കും വാചാപ്പരീക്ഷയും നിർബന്ധമാണ്.

Read Also  :  സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ അവസാന അങ്കം ഇന്ന്

പദ്ധതിക്ക് ലേണിങ് മാനേജിങ് സിസ്റ്റം എന്ന ക്ലൗഡ് പ്ലാറ്റ് ഫോം നിർബന്ധമാണ്. ഇതിലാണ് അധ്യാപകർ പഠന സാമഗ്രികൾ പങ്കുവെക്കേണ്ടത്. ഓൺലൈൻ ചർച്ചകൾ, പ്രശ്നോത്തരികൾ, സർവേകൾ തുടങ്ങിയവ നടത്താനും സൗകര്യമുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച് അഭിപ്രായങ്ങൾ ജൂൺ ആറിനകം സമർപ്പിക്കണം. വിലാസം- policyfeedbackugc@gmail.com

 

shortlink

Related Articles

Post Your Comments

Related Articles


Back to top button