സൂറത്ത് : വിവാഹത്തിലൂടെ നിര്‍ബന്ധിത മതംമാറ്റം നടത്തിയാല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുന്ന നിയമഭേദഗതി ബില്ലിന് ഗുജറാത്തില്‍ അംഗീകാരം. ഏപ്രില്‍ ഒന്നിന് നിയമസഭ പാസാക്കിയ ‘ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതി ബില്ലി’ന് ഗവര്‍ണര്‍ ആചാര്യ ദേവ്രത് അംഗീകാരം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Read Also : ബ്ലാക്ക് ഫംഗസിന്റെ പ്രധാന രോഗലക്ഷണങ്ങളെന്തെന്ന് വെളിപ്പെടുത്തി എയിംസ് മേധാവി
ഇതോടെ സംസ്ഥാനം ബജറ്റ് സെഷനില്‍ പാസാക്കിയ 15 ബില്ലുകള്‍ക്ക് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചു. മതംമാറ്റം സംബന്ധിച്ച വിവാദ ഭേദഗതി പ്രകാരം വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിത മതം മാറ്റം, ഇതിനുള്ള സഹായം നല്കല് എന്നിവക്ക് മൂന്ന് മുതല്‍ അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം വരെ പിഴയും ലഭിക്കാം.
Post Your Comments