ന്യൂഡല്‍ഹി: ലോക്ക് ഡൗണിന് പിന്നാലെ ഡല്‍ഹിയ്ക്ക് ആശ്വാസമേകി കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,260 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. അതേസമയം, പുതുതായി 182 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
3.58 ശതമാനമാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഏതാനും നാളകളായി ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 36.2 ശതമാനമാണ് ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് ഡല്‍ഹി മോചിതമാകുന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 6453 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,60,898 ആയി ഉയര്‍ന്നു. 23,013 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 14,15,219 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ 31,308 പേരാണ് നിലവില്‍ വിവിധയിടങ്ങളില്‍ ചികിത്സയിലുള്ളത്.
Post Your Comments