
കോപ അമേരിക്ക ഫുട്ബോൾ ഇക്കുറി അർജന്റീനയിൽ മാത്രമായി നടക്കും. സംയുക്ത ആതിഥേയ സ്ഥാനത്ത് നിന്ന് കൊളംബിയയെ ഒഴിവാക്കി. ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് കൊളംബിയയിൽ നിന്ന് കോപ്പ അമേരിക്ക വേദി മാറ്റാൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചത്. കൊളംബിയയും – അർജന്റീനയും സംയുക്തമായാണ് ഈ വർഷത്തെ കോപ അമേരിക്ക ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനിരുന്നത്.
എന്നാൽ കൊളംബിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം കനത്തതോടെയാണ് വേദി മാറ്റാൻ തീരുമാനിച്ചത്. കോപ അമേരിക്ക ടൂർണമെന്റിന്റെ 105 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മത്സരം സംയുക്ത വേദിയിൽ നടത്താൻ തീരുമാനിച്ചത്. പത്ത് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ജൂൺ 13ന് ബ്യുണസ് അയേഴ്സിൽ തുടങ്ങി ജൂലൈ 11ന് കൊളംബിയയിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം.
Post Your Comments