Latest NewsNewsIndia

കൊറോണയ്ക്കിടയിലും രാജ്യത്തെ കര്‍ഷകരെ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍

അഗര്‍ത്തല : കൊറോണയ്ക്കിടയിലും രാജ്യത്തെ കര്‍ഷകരെ കൈവിടാതെ കേന്ദ്രസര്‍ക്കാര്‍. ത്രിപുരയില്‍ നിന്നും ലണ്ടനിലേക്കുള്ള ചക്ക കയറ്റുമതി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 1.2 മെട്രിക് ടണ്‍ ചക്കയാണ് ലണ്ടനിലേക്ക് കയറ്റി അയച്ചത്. കര്‍ഷകരുടെ അധികവരുമാനമാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സന്‍യോഗ അഗ്രൊ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് കയറ്റി അയക്കുന്നതിനായുള്ള ചക്ക ശേഖരിക്കുന്നത്. പിന്നീട് സാള്‍ട്ട് റേഞ്ച് സപ്ലൈ സൊലുഷന്റെ സഹകരണത്തോടെ അഗ്രികള്‍ച്ചറല്‍ ആന്റ് പ്രൊസ്സസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയില്‍ (എപിഇഡിഎ) പാക് ചെയ്യുന്നു. കിയേഗ എക്സിം പ്രൈവറ്റ് ലിമിറ്റഡിനാണ് കയറ്റി അയക്കുന്നതിനുള്ള ചുമതല.

Read Also : ഇസ്രയേലിനെ പിന്തുണച്ചതിന് മലയാളി ഉള്‍പ്പെടെ രണ്ട് സ്‌കൂള്‍ അധ്യാപകരെ മാലിദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി

ആദ്യമായാണ് ത്രിപുരയില്‍ നിന്നും എപിഇഡിഎ സഹകരണത്തോടെ ചക്ക കയറ്റു മതി ചെയ്യുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കാര്‍ഷിക വിളകളുടെ പെരുമ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി നിരന്തരം നടത്തിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ ഉണര്‍വിന് വേണ്ടി ഇന്ത്യയുടെ തനത് കാര്‍ഷിക വിളകളുടെ കയറ്റു മതി കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ആന്ധ്രയില്‍ നിന്നും ദക്ഷിണ കൊറിയയിലേക്ക് സര്‍ക്കാര്‍ മാമ്പഴം കയറ്റി അയച്ചിരുന്നു. അസ്സമിന്റെ പ്രധാന കാര്‍ഷിക വിളയായ ചുവന്ന അരിയുടെ കയറ്റുമതി ഇപ്പോഴും തുടരുന്നുണ്ട്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button