രാജ്യത്തു കോവിഡ് മൂലം മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ മോദിജിയുടെ കണ്ണു നിറഞ്ഞത് മുതല കണ്ണീരാണെന്നാണ് മോദി വിരുദ്ധരുടെ ചർച്ച എന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്‍ണൻ. പ്രധാനമന്ത്രിയും ഒരു മനുഷ്യനാണ്, ആദ്യമായൊന്നുമല്ല മോദി എന്ന മനുഷ്യൻ വികാരാധീനനാവുന്നതെന്നും അദേഹം പറയുന്നു.
ഏതൊരു മനുഷ്യന്റെയും കണ്ണുകൾ നിറഞ്ഞു പോകുന്ന വാർത്തകളാണ് ലോകമെമ്പാടുമുള്ളപ്പോൾ ഒരു ദിവസത്തിലെ 20 മണിക്കൂറും ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറയുന്നത് മാത്രം എങ്ങിനെയാണ് ചിലർക്ക് അപഹാസ്യമാവുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
വിദേശ ശക്തികൾക്ക് ഭാരതത്തെ തീറെഴുതാനും, മോദി എന്ന ശക്തനായ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനും വേണ്ടി പേന ചലിപ്പിക്കുന്ന എഴുത്ത് യക്ഷികൾ ബർക്ക ദത്ത്, അരുന്ധതി റോയ്, കളവിന്റെ വേതാളം രാജ് ദീപ് ദേശായി എന്നിവർ എഴുതിവിടുന്ന കള്ളക്കഥകൾ ഭാരതത്തിനുണ്ടാക്കിയിട്ടുള്ള കളങ്കം കുറച്ചൊന്നുമല്ലെന്നും . അവർക്ക് വേണ്ടത് ഇന്ത്യ തകർന്നാലും മോദിയുടെ പതനമാണെന്നും ബി. ഗോപാലകൃഷ്ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങൾ മഹാമാരിയായി മാറുമ്പോൾ ഇന്ത്യയെപ്പോലെ പ്രതിരോധം തീർത്ത മറ്റൊരു രാജ്യമൊ, മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയൊ ഇന്ന് ലോകത്തിൽ ഇല്ലെന്നാണ് സുപ്രീം കോടതി നിശ്ചയിച്ച സ്പെഷ്യൽ പാനലിലെ അംഗമായ ഡോ. ദേവി പ്രസാദ് ഷെട്ടി പറഞ്ഞതെന്നും ബി. ഗോപാലകൃഷ്ണൻ പറയുന്നു. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെയൊക്കെയാവുമ്പോൾ, കള്ളെഴുത്ത് യക്ഷികളും, വേതാളങ്ങളും, മോദിയുടെ ചോര കുടിക്കാൻ വെമ്പി ഭാരതത്തിനകത്തും, പുറത്തും അലറി വിളിച്ചു പറക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
‘നൈസായി ഒഴിവാക്കി;അവഹേളനവും അവഗണനയും എന്തിന് സഹിക്കണം? ‘ ചെന്നിത്തലയ്ക്ക് ബിജെപിയിലേക്ക് ക്ഷണം
ബി. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
കരഞ്ഞാൽ മുതല കണ്ണീർ, കരഞ്ഞില്ലങ്കിൽ കരിങ്കൽ പ്രതിമ!
എഴുത്തു യക്ഷികളുടെ മോദി വിരുദ്ധത അപകടകരം.
രാജ്യത്തു കോവിഡ് മൂലം മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ മോദിജിയുടെ കണ്ണു നിറഞ്ഞതിനെപ്പറ്റിയാണ് മോദി വിരുദ്ധരുടെ ചർച്ച, മുതല കണ്ണീരാണ് പോലും! പ്രധാനമന്ത്രിയും ഒരു മനുഷ്യനാണ്, ആദ്യമായൊന്നുമല്ല മോദി എന്ന മനുഷ്യൻ വികാരാധീനനാവുന്നതും. കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളായ ഗുലാം നബി ആസാദിന്റെ യാത്രയയപ്പു വേളയിൽ, അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞതു നാം കണ്ടതാണ്.
ഇന്ന് ഏതൊരു മനുഷ്യന്റെയും കണ്ണുകൾ നിറഞ്ഞു പോകുന്ന വാർത്തകളാണ് ലോകമെമ്പാടും, അപ്പോൾ ഒരു ദിവസത്തിലെ 20 മണിക്കൂറും ഭാരതത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറയുന്നത് മാത്രം എങ്ങിനെയാണ് ചിലർക്ക് അപഹാസ്യമാവുന്നത് ? ലോകം മുഴുവൻ വിങ്ങിപ്പൊട്ടുന്ന അവസരങ്ങളിലും എങ്ങിനെയാണ് ചുറ്റുമുള്ളവരുടെ മാനുഷിക ഭാവങ്ങളെ വരെ രാഷ്ട്രീയവൽക്കരിക്കാനും അപഹസിക്കാനും ഇക്കൂട്ടർക്ക് കഴിയുന്നത് എന്ന് അദ്‌ഭുതപ്പെടുകയാണ്. വിദേശ ശക്തികൾക്ക് ഭാരതത്തെ തീറെഴുതാനും, മോദി എന്ന ശക്തനായ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനും വേണ്ടി പേന ചലിപ്പിക്കുന്ന എഴുത്ത് യക്ഷികൾ ബർക്ക ദത്ത്, അരുന്ധതി റോയ്, കളവിന്റെ വേതാളം രാജ് ദീപ് ദേശായി എന്നിവർ എഴുതിവിടുന്ന കള്ളക്കഥകൾ ഭാരതത്തിനുണ്ടാക്കിയിട്ടുള്ള കളങ്കം കുറച്ചൊന്നുമല്ല. അവർക്ക് വേണ്ടത് ഇന്ത്യ തകർന്നാലും മോദിയുടെ പതനമാണ്.
‘ഞാനുമൊരു സംഘിയല്ലേ?’ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റിനെ ഇറക്കിവിട്ടു
ലോകത്തിലെ തന്നെ മഹാമാരിക്ക് കാരണക്കാരൻ മോദിയെന്നാണ് അരുന്ധതി റോയി ഗാർഡിയൻ പത്രത്തിൽ എഴുതിയത്. വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ടിട്ടും, കോവിഡ് ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഭാഗമാണെന്നറിഞ്ഞിട്ടും, ഈ എഴുത്തു യക്ഷികൾ ആരും ഇന്ന് വരെ ഒരക്ഷരം ചൈനക്കെതിരെ ഉരിയാടിയിട്ടില്ല. ഈ തോൽപ്പാവകൾക്കു പിന്നിൽ ആരുടെ ചരടാണ് എന്നാണ് അന്വേഷിക്കേണ്ടത്. കോവാക്സിൻ സുരക്ഷിതമല്ലെന്ന് പ്രചരിപ്പിക്കാൻ ആയിരത്തിൽപരം ലേഖനങ്ങൾ ആണ് ഇവർ വിദേശ മരുന്ന് മാഫിയകൾക്ക് വേണ്ടി രചിച്ചത്. ഇന്ന് ഇവർ വാക്സിൻ കിട്ടാനില്ലന്ന് പ്രചരിപ്പിച്ചു ജനങ്ങൾക്കിടയിൽ ഭീതി പടർത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ 10 ദിവസങ്ങൾക്കുള്ളിൽ, WHOയും മുംബൈ ഹൈക്കോടതിയും, കോവിഡ് പ്രതിരോധത്തെ പ്രശംസിച്ച UPയുടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇവരുടെ കണ്ണിലെ കരടാണ്. സുപ്രീം കോടതി നിശ്ചയിച്ച സ്പെഷ്യൽ പാനലിലെ അംഗമായ ഡോ. ദേവി പ്രസാദ് ഷെട്ടി പറഞ്ഞത് പോലെ കോവിഡ് പോലെയുള്ള സാംക്രമിക രോഗങ്ങൾ മഹാമാരിയായി മാറുമ്പോൾ ഇന്ത്യയെപ്പോലെ പ്രതിരോധം തീർത്ത മറ്റൊരു രാജ്യമൊ, മോദിയെപ്പോലെ മറ്റൊരു പ്രധാനമന്ത്രിയൊ ഇന്ന് ലോകത്തിൽ ഇല്ല. വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെയൊക്കെയാവുമ്പോൾ, കള്ളെഴുത്ത് യക്ഷികളും, വേതാളങ്ങളും, മോദിയുടെ ചോര കുടിക്കാൻ വെമ്പി ഭാരതത്തിനകത്തും, പുറത്തും അലറി വിളിച്ചു പറക്കുകയാണ്.
Post Your Comments