ഇസ്താംബൂള്‍: ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രം എന്താണ് എന്നും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും ലോകം അറിയണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇസ്രായേല്‍ അധിനിവേശം ആരംഭിച്ചശേഷം പലസ്തീന്റെ ഭൂപടം എങ്ങനെ മാറിയെന്ന് ലോകത്തെ കാണിക്കുന്നത് തങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്താംബൂളിന്റെ ഏഷ്യന്‍, യൂറോപ്യന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയായ നോര്‍ത്ത് മര്‍മറ മോട്ടോര്‍വേയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : ഇമ്രാൻ ഖാൻ കാലാവധി പൂർത്തിയാക്കുമ്പോഴേക്കും പാകിസ്താൻ ദരിദ്രരാജ്യമാകുമെന്ന് പീപ്പിൾസ് പാർട്ടി ചെയർമാൻ
ഗസ്സ വിഷയത്തില്‍ വ്യാഴാഴ്ച നടന്ന യു.എന്‍ പൊതുസഭാ യോഗം വിജയകരമായിരുന്നുവെന്ന് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചു. ”തുര്‍ക്കി നയതന്ത്രജ്ഞനായ വോള്‍ക്കന്‍ ബോസ്‌കീര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലത് കാവുസോഗ്ലുവും മറ്റ് വിദേശകാര്യ മന്ത്രിമാരും സംബന്ധിച്ചിരുന്നു. ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രം 1947 മുതല്‍ പലസ്തീന്‍ പിടിച്ചടക്കുന്നതിനെക്കുറിച്ചും ഇന്ന് ഒരു ചെറിയ പ്രദേശമായി പലസ്തീന്‍ ചുരുങ്ങിയതിനെക്കുറിച്ചും അവര്‍ സംസാരിച്ചു’ -ഉര്‍ദുഗാന്‍ പറഞ്ഞു.
ഗസ്സയില്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രായേല്‍ അതിക്രമത്തില്‍ 66 കുട്ടികളടക്കം 243 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങളും വീടുകളും വിദ്യാലയങ്ങളും റോഡുകളും തകര്‍ന്ന് തരിപ്പണമായി. എന്നാല്‍ ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.
Post Your Comments