News

അന്ധവിശ്വാസത്തില്‍ മാറ്റമില്ല ;13 -ാംനമ്പർ സ്റ്റേറ്റ് കാറിനോട് അകലം പാലിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം : രാശിയൊക്കെ അന്ധവിശ്വാസമാണെന്ന് പറയുന്നവരാണ് ഇടതുപക്ഷമെങ്കിലും ചിലത് അവര്‍ക്ക് അംഗീകരിക്കാതിരിക്കാനാകില്ല. അത്തരത്തിനുള്ള ഒരു അന്ധവിശ്വാസമാണ് 13-ാം നമ്പര്‍ കാർ. പുതിയ മന്ത്രിമാരും 13-ാം നമ്പര്‍ അപശകുനമായി വിലയിരുത്തി മാറ്റി നിര്‍ത്തുന്ന പതിവ് തുടരുകയാണ്

കഴിഞ്ഞ മന്ത്രിസഭയുടെ തുടക്കത്തിലും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാര്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്നു. സിപിഐ മന്ത്രി പി തിലോത്തമനായിരുന്നു പതിമൂന്നാം നമ്പർ കാര്‍ ഉപയോ​ഗിക്കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹം 14-ാം നമ്പര്‍ കാറിലേക്ക് എത്തി. ഇത് ചര്‍ച്ചയായതോടെ ധനമന്ത്രി തോമസ് ഐസക്ക് പതിമൂന്നാം നമ്പർ കാര്‍ ഏറ്റെടുക്കുകയായിരുന്നു.

Read Also : സിസ്റ്റർ ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല, ഒരുപിടി രക്തപുഷ്പങ്ങൾ ; ലിനിയുടെ ഓർമ്മയിൽ ശൈലജ ടീച്ചറുടെ ഫേസ്ബുക് കുറിപ്പ്

ഇത്തവണയും പതിമൂന്നാം നമ്പർ കാര്‍ തയ്യാറായിരുന്നു എങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം ഇത് തെരഞ്ഞെടുക്കാന്‍ ഒരു മന്ത്രിയും തയ്യാറായില്ല. 2011ലെ യുഡിഎഫ് സര്‍ക്കാരിലും പതിമൂന്നാം നമ്പർ കാര്‍ മന്ത്രിമാര്‍ മാറ്റി നിര്‍ത്തിയിരുന്നു. 2006ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാര്‍ മന്ത്രി വാഹനമായി. എംഎ ബേബിയാണ് അന്ന് അന്ധവിശ്വാസങ്ങളെ തള്ളി ഈ പതിമൂന്നാം നമ്പർ കാര്‍ ഒപ്പം കൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button