![](/wp-content/uploads/2021/04/fire.jpg)
കോട്ടയം: പാലാ കിടങ്ങൂരിൽ സൂപ്പർ മാർക്കറ്റിൽ തീപിടിത്തം. വെളുപ്പിന് 1.15 ഓടെയാണ് കിടങ്ങൂർ സിഗ്നൽ ജംഗ്ഷന് സമീപമുള കിടങ്ങൂർ ഹൈപ്പർ മാർക്കറ്റ് എന്ന സൂപ്പർ മാർക്കറ്റിൽ തീപിടിത്തം ഉണ്ടായത്.
സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് കിടങ്ങൂർ എസ്ഐയാണ്. ഉടൻ തന്നെ വൈദ്യുതി അധികൃതരെ വിവരം അറിയിച്ച് വൈദ്യുതി ബന്ധം വേർപെടുത്തുകയുണ്ടായി. കെട്ടിടത്തിന് മുകളിൽ താമസിച്ചിരുന്നവരെ പൊലീസ് രക്ഷപ്പെടുത്തുകയുണ്ടായി. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. 90 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post Your Comments