Latest NewsKeralaNews

സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലേയ്ക്ക് കോടികള്‍ അനുവദിച്ച് കേന്ദ്രം

എല്ലാ ഭവനങ്ങളിലും കുടിവെള്ള പൈപ്പ് യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലേയ്ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രം. കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു . എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ആരംഭിച്ച പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ത്യയുടെ വികസന നേട്ടങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യം ഭരണത്തിലേറിയതിന്റെ ആദ്യ ദിവസം മുതല്‍ നടപ്പാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ മുഖഛായ മാറ്റിയതോടൊപ്പം ഗ്രാമീണ സ്ത്രീകളുടെ അന്തസ്സും ആരോഗ്യവും ഉറപ്പു വരുത്തിയ സ്വച്ഛ് ഭാരത് മിഷന്‍ മുതല്‍, പിഎം കിസാന്‍ വരെ നിരവധി ഭാവനാപൂര്‍ണമായ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ആരംഭിച്ച പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍. പദ്ധതിയുടെ ആശയവും, ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും പതിവുപോലെ ഇതൊന്നും ജനങ്ങള്‍ അറിയാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിന്റെ മാധ്യമ സുഹൃത്തുക്കളും സ്വീകരിച്ചിട്ടുണ്ട്.

എന്തായാലും കേരളത്തിലെ ഗ്രാമീണ ഭാവനങ്ങളില്‍ ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡുവായി 451.14 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മൊത്തം 902.29 കോടി രൂപയാണ് ആദ്യ ഘട്ടത്തിലെ പദ്ധതി നടത്തിപ്പിനായി കേരളത്തിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button