Latest NewsIndiaNews

വയനാട് എം.പി രാഹുൽഗാന്ധിയെ ജനാധിപത്യത്തിന്റെ ഭാവി രാജാവെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രി

ന്യൂഡൽഹി : കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽഗാന്ധിയെ ജനാധിപത്യത്തിന്റെ ഭാവി രാജാവെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് . മുൻപ് സോണിയ ഗാന്ധിയെ ഇന്ത്യയുടെ മാതാവായി പ്രഖ്യാപിച്ച വ്യക്തിയാണ് സൽമാൻ ഖുർഷിദ്.

Read Also : പ്രധാനമന്ത്രിയുടെ അഭിനയം കണ്ട്​ രാജ്യത്തെ ജനത തളര്‍ന്നിരിക്കുകയാണെന്ന് യശ്വന്ത്​ സിന്‍ഹ 

കഴിവും ,അർഹതയുമുള്ള നേതാക്കളെ അവഗണിച്ച് കോൺഗ്രസിൽ ഇന്നും കുടുംബ വാഴ്ച്ചയാണ് നടക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന . രാജപദവി എന്നും പാരമ്പര്യമായി കൈമാറുകയാണ് ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയയും ഓർമ്മിപ്പിക്കുന്നു.

സാധാരണ ഗതിയിൽ ഒരു രാജാവ് തന്റെ സൈന്യത്തെ മുന്നിൽ നിന്ന് നയിക്കുകയാണ് ചെയ്യുക . വലിയ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്ന രാജാവ് തന്റെ അനുയായികളിൽ വിശ്വാസം വളർത്തുകയും , അവർക്ക് പ്രത്യാശ നൽകുകയും വേണം.എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെ തുടർന്ന് യുദ്ധക്കളത്തിൽ ആദ്യം പലായനം ചെയ്തത് രാഹുൽ ഗാന്ധിയായിരുന്നു.

ജനാധിപത്യ രാജ്യങ്ങളിൽ ഇന്ന് രാജാക്കന്മാർക്ക് സ്ഥാനമില്ല. കോൺഗ്രസ് പാർട്ടിയിൽ നെഹ്രു കുടുംബത്തിന് രാജകുടുംബത്തിന്റെ സ്ഥാനം ഉണ്ടാകാം . പക്ഷേ ജനാധിപത്യ വിശ്വാസികളുടെ മനസിൽ രാജാക്കന്മാർക്ക് സ്ഥാനമില്ലെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button