ന്യൂഡല്‍ഹി : കോവിഡിനെതിരെ ഉറച്ച നടപടികളാണ് പ്രധാനമന്ത്രിയിൽ നിന്നും രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ദിനംപ്രതിയുള്ള പ്രധാനമന്ത്രിയുടെ ‘അഭിനയം’ കണ്ട് രാജ്യത്തെ ജനത തളര്‍ന്നിരിക്കുകയാണെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.
‘ഓരോ ദിവസവുമുള്ള പ്രധാനമന്ത്രിയുടെ ‘അഭിനയം’ കണ്ട് ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൈകോര്‍ത്തുകൊണ്ട് കോവിഡിനെതിരെ ഉറച്ച നടപടികളാണ് ഇന്ന് ആവശ്യമായിട്ടുള്ളത്. അല്ലാതെ, കാമറക്കുമുന്നില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നതല്ല’ -സിന്‍ഹയുടെ ട്വീറ്റ് ഇതായിരുന്നു.
We are tired of the 'nautanki' of the PM day in and day out. What is needed today is stern steps against Covid in collaboration with the CMs, not shedding crocodile tears in front of cameras.
— Yashwant Sinha (@YashwantSinha) May 21, 2021
Post Your Comments