Latest NewsNewsIndia

ബ്ളാക് ഫംഗസ് : രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ കോവിഡ് വന്നവരിൽ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കോവിഡിനെതിരെ നടക്കുന്നത് ഒരു നീണ്ട യുദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചുകൊണ്ട് നടന്ന വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

വാക്‌സിനേഷൻ എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വമാണ്. വാക്‌സിനെടുക്കുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വമാക്കി മാ‌റ്റണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വൈറസ് നമ്മിൽ നിന്ന് ധാരാളം പേരെ തട്ടിയെടുത്തു. കൊവിഡ് മൂലം ജീവൻ നഷ്‌ടമായവരെ ഞാൻ വണങ്ങുന്നു. അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.

Read Also : വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം പഞ്ചാബിൽ തകർന്ന് വീണു

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,59,591 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4209 പേർ മരണമടഞ്ഞു. പ്രതിദിന കണക്കിൽ കുറവുണ്ടെങ്കിലും കേരളമുൾപ്പടെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഇപ്പോഴും ഭീഷണിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button