Latest NewsKeralaNews

ഇനിയും നേതൃമാറ്റത്തിന് തടസമായി നിന്നാല്‍ ഞങ്ങളുടെ ഭാഷ മാറും; ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വീണ്ടും രമേശ് ചെന്നിത്തല വരണമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. രാജീവ് ഗാന്ധിയുടെ ഓര്‍മ്മ ദിനത്തില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് തകര്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെ പ്രണാമം വേണ്ടെന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്. ഉള്ളിലുണ്ടായിരുന്ന ബഹുമാനം തെരഞ്ഞെടുപ്പിന് ശേഷം നഷ്ടപ്പെട്ടെന്നാണ് ക്ഷുഭിതരായ പ്രവര്‍ത്തകര്‍ പറയുന്നത്. ഇനിയും നേതൃമാറ്റത്തിന് തടസമായി നിന്നാല്‍ പ്രവര്‍ത്തകരുടെ ഭാഷ മാറുമെന്നും കുഞ്ഞൂഞ്ഞ് എന്ന് വിളിച്ച് വായ കൊണ്ട് തന്നെ അധിക്ഷേപിക്കുമെന്നും പ്രവര്‍ത്തകര്‍ പോസ്റ്റിനുതാഴെ വെല്ലുവിളിച്ചിട്ടുമുണ്ട്.

Read Also  :  ‘ഇരട്ട നീതിയുള്ള ഇളവുകൾ ‘ ; സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ മുഖപ്രസംഗമിറക്കി അതിരൂപത

പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫിന്റെ ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശനെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്കായി നില്‍ക്കുന്നതാണ് ഹൈക്കമാന്റിനെ കുഴക്കുന്നത്. ചെന്നിത്തലയെ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് വിഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടു പോവാന്‍ ചെന്നിത്തല വേണമെന്നും ആവേശം കൊണ്ടു മാത്രം പാര്‍ട്ടിയെ ചലിപ്പിക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button