കോട്ടയം: കോട്ടയം ജില്ലയില്‍ 1760 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 17 പേർ രോഗബാധിതരായിരിക്കുന്നു. പുതിയതായി 8742 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ടെസ്റ്റ് പോസിറ്റിവിറ്റി 20.13 ശതമാനമാണ്. കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 766 പുരുഷന്‍മാരും 770 സ്ത്രീകളും 244 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 197 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1486 പേര്‍ രോഗമുക്തരായിരിക്കുന്നു. 11747 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 168473 പേര്‍ കോവിഡ് ബാധിതരായി. 155770 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 59778 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments