കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നു. മുൻകാലങ്ങളിൽ മത്സരിച്ച് തുടർച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂർ മണ്ഡലത്തിൽ നിന്നാണ് മമത വീണ്ടും ജനവിധി തേടുന്നത്. ഭവാനിപ്പൂർ എംഎൽഎയായ ദേബ് ചാറ്റർജി എംഎൽഎ സ്ഥാനം രാജിവെച്ചു.
ബിജെപി സ്ഥാനാർത്ഥി സുവേധു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്തായി ബംഗാൾ നിയമസഭാ തെരഞ്ഞൈടുപ്പിൽ മമത നന്ദിഗ്രാമിൽ നിന്നും മത്സരിച്ചത്. എന്നാൽ രണ്ടായിരത്തോളം വോട്ടുകൾക്ക് മമതയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. ബംഗാളിൽ ഭരണം നേടാൻ തൃണമൂലിന് തഴിഞ്ഞെങ്കിലും മമത ബാനർജിയുടെ പരാജയം പാർട്ടിയ്ക്ക് വലിയ ക്ഷീണമായിരുന്നു. നന്ദിഗ്രാമിൽ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ സീറ്റിൽ നിർത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവൻ ദേബ് ചാറ്റർജി രാജിവച്ചത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അംഗത്വം നേടേണ്ടതായിട്ടുണ്ട്.
Post Your Comments