NattuvarthaLatest NewsKeralaNews

‘ഞാൻ എത്തിയത് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി’; സൗമ്യ സന്തോഷിന്റെ വീട് സന്ദർശിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍

കുടുംബത്തിന് എല്ലാവിധ പിന്തുണയും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തു.

കീരിത്തോട്: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം അടിമാലി കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്.

പ്രധാനമന്ത്രിയുടെ പ്രതിനിധിയായാണ് താന്‍ എത്തിയിരിക്കുന്നതെന്ന് അറിയിച്ച അദ്ദേഹം സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനേയും, മകനെയും കുടുംബത്തേയും ആശ്വസിപ്പിച്ചു. കുടുംബത്തിന് എല്ലാവിധ പിന്തുണയും കേന്ദ്ര മന്ത്രി വാഗ്ദാനം ചെയ്തു.

അതേസമയം, ഇസ്രയേൽ പ്രസിഡൻ്റ് ഫോണിൽ വിളിച്ചെങ്കിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരും സൗമ്യയുടെ വീട്ടിലെത്തിയില്ല എന്നത് ഖേദകരമാണെന്നും, സൗമ്യയുടെ മകൻ്റെ വിദ്യാഭ്യാസ ചിലവ്, കുടുംബത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വി. മുരളിധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button