ഹൈദരാബാദ് : അമേരിക്കയിലെ ഉയര്‍ന്ന കമ്പനിയിലെ മികച്ച ജോലിയും നല്ല ശമ്പളവും വേണ്ടെന്ന് വച്ച് നാട്ടിലെത്തിയപ്പോള്‍ അയാളെ ഏവരും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കിഷോര്‍ പശു വളര്‍ത്തല്‍ ആണ് ആരംഭിച്ചത്. തുടർന്ന് ഹൈദരാബാദിലാണ് ഇദ്ദേഹം ബിസിനസ് സംരംഭം നടത്തിയത്. ഇതിന്റെ പേരിൽ പലരും അയാളെ പരിഹസിക്കുകയും ചെയ്തു.
എന്നാല്‍ പിന്നീട് സ്വപ്രയത്നം കൊണ്ട് വിജയത്തിലെത്തിയ കിഷോര്‍ ഇന്ദുകുരി എന്ന യുവാവ് നേടിയെടുത്തത് ഒരുപാടുപേര്‍ക്ക് മാതൃകയാകാനുള്ള വിജയമാണ്. കര്‍ണാടക സ്വദേശിയായ കിഷോര്‍ ആറു വര്‍ഷക്കാലത്തെ അമേരിക്കന്‍ കമ്പനിയിലെ ജോലിക്ക് ശേഷമാണ് നാട്ടിലെത്തിയത്. മികച്ച ജോലിയും വരുമാനവും ഉപേക്ഷിച്ച് നാട്ടിലെത്തിയ കിഷോറിന്‍റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ചെറുതായിരുന്നു. ആ സ്വപ്നങ്ങള്‍ കിഷോറിനെ ഉയരങ്ങളിലേക്കെത്തിക്കുകയായിരുന്നു.
read also: നമോ കിച്ചനുമായി മാതൃകയായി ബിജെപി : പാചകത്തിനായി നൂറോളം പ്രവർത്തകർ
തുടക്കത്തില്‍ 20 പശുക്കളുമായി കിഷോര്‍ ഫാം ആരംഭിച്ചു. അത് പിന്നീട് 44 കോടിയോളം രൂപ വിലമതിക്കുന്ന ഒരു ഫാമായി മാറി. 2012 ലാണ് കിഷോര്‍ ഫാം ആരംഭിച്ചത്. ഇന്നിപ്പോള്‍ പ്രതിദിനം പതിനായിരത്തോളം ആളുകള്‍ക്ക് അദ്ദേഹം പാല്‍ എത്തിച്ചുനല്‍കുന്നുണ്ട്. പാലിന് പുറമെ പാല്‍ ഉല്പന്നങ്ങളായ നെയ്യ്, തൈര്, വെണ്ണ തുടങ്ങിയവയും ഇവിടെ വില്‍ക്കപ്പെടുന്നുണ്ട്. കോടികളുടെ വരുമാനമാണ് അദ്ദേഹത്തിന് ഇതിൽ നിന്ന് ലഭിക്കുന്നത്.
Post Your Comments