ബംഗളൂരു: ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോവുക യായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ച് വൻസ്‌ഫോടനം. എട്ടു പേർ മരിച്ചതായാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണ്. ഇന്നലെ രാത്രി ശിവമോഗയിൽ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത് . അറുപതു കിലോമീറ്റർ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.
Read Also : രാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവനയായി നൽകി ബംഗാൾ ഗവർണർ
54 ബോക്‌സുകളടങ്ങുന്ന ജലാറ്റിൻ സ്റ്റികാണ് ട്രക്കിൽ കൊണ്ടുപോയത്. അപകടം തന്നെയാണോ അതോ മറ്റേതെങ്കിലും അട്ടിമറിയാണോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പ്രദേശത്ത് റെയിൽപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ക്വാറിയുടെ ആവശ്യത്തിനാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചത്. ഇത്രയധികം സ്ഫോടകവസ്തുക്കളെത്തിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.
Post Your Comments