ഗാസാ സിറ്റി : ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിനു താല്‍ക്കാലിക വിരാമം. ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചു. ഇതോടെ ഗാസ മുനമ്പിലെ 11 ദിവസമായി നടന്നുവരുന്ന സൈനിക നടപടികള്‍ക്ക് വിരമമാവും. വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ ഒരുപോലെ ഒരേസമയം നടക്കുമെന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. വെടിനിര്‍ത്തലിനായി ഇസ്രയേലും ഹമാസുമായി ഈജിപ്തിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നുവരികയായിരുന്നു.
Post Your Comments