നെല്ലൂര്‍: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായിരിക്കെ തട്ടിപ്പ് ചികിത്സയുമായി ധനസമ്പാദനത്തിന് ശ്രമിക്കുകയാണ് ചില മുറിവൈദ്യന്മാർ. ചികിത്സയ്ക്ക് ആയുര്‍വേദ മരുന്ന് വിതരണം ചെയ്ത മുറി വൈദ്യന്റെ ക്യാംപ് കോവിഡ് വ്യാപന ക്യാംപ് ആയെന്ന് ആക്ഷേപം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കോവിഡ് രോഗത്തിന് എന്ന പേരിൽ വിതരണം ചെയ്ത ആയുര്‍വേദ മരുന്നും കണ്ണില്‍ ഒഴിക്കുന്നതിനുള്ള തുള്ളി മരുന്നുകളും വാങ്ങാൻ കോവിഡ് ബാധിതരും അല്ലാത്തവരുമായ വാൻ ജനാവലി കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഒത്തുകൂടിയത്.
ആനന്ദയ്യ എന്ന വൈദ്യൻ വിതരണം ചെയ്ത മരുന്നിന് ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ജില്ലാ കലക്ടർ നല്‍കുന്ന വിവരം. അതേസമയം ഇയാള്‍ വിതരണം ചെയ്ത കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നിലെ ഘടകങ്ങള്‍ ഭാവിയില്‍ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും വ്യക്തമായി.
മരുന്ന് കഴിച്ചവരില്‍ ആര്‍ക്കും പാര്‍ശഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, മരുന്നിന്റെ സാംപിള്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ ആയുഷ് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എം.എല്‍.എ ഗോവര്‍ധന്‍ റെഡ്ഡി വ്യക്തമാക്കി. അതേസമയം ക്യാമ്പിൽ പങ്കെടുത്ത ചിലർക്ക് കോവിഡ് ബാധയുണ്ടായതായി പറയപ്പെടുന്നു.
കോവിഡിനു പിന്നാലെ ബ്ലാക് ഫംഗസ് ബാധയും ആന്ധ്രാപ്രദേശില്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ഈ അവസരത്തിൽ ജനങളുടെ അജ്ഞതയെ മുതലെടുത്ത് പണമുണ്ടാക്കാൻ വൻ ലോബികളാണ് സംസ്ഥാനത്ത് ശ്രമിക്കുന്നത്.
Post Your Comments