KeralaNewsIndia

കോവിഡ് ഭേദമാക്കുന്ന അത്ഭുത മരുന്ന് എന്ന പേരിൽ മരുന്ന് വിൽപ്പന; വാങ്ങാനായി വൻ ജനക്കൂട്ടം; വിമർശനവുമായി ആരോഗ്യ വിദഗ്ധർ

അമരാവതി: കോവിഡ് വൈറസ് ഭേദമാക്കുന്ന അത്ഭുത മരുന്ന് എന്ന പേരിൽ മരുന്ന് വിൽപ്പന. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. കോവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തി വൻ ജനക്കൂട്ടമാണ് മരുന്ന് വാങ്ങാനായി തടിച്ചു കൂടിയത്. നെല്ലൂരിലെ കൃഷ്ണപട്ടണം ഗ്രാമത്തിലെ ആയുർവേദ ചികിത്സകനായ ബി ആനന്ദയ്യയാണ് കോവിഡ് ഭേദമാക്കുന്ന അത്ഭുത മരുന്ന് എന്ന പേരിൽ മരുന്ന് വിതരണം ചെയ്യുന്നത്. കൃത്യമായ പരിശീലനം നേടിയ ആളല്ല ആനന്ദയ്യയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: പലസ്തീനല്ല ഭീകരരാഷ്ട്രം, ഏറെ വിനാശകാരിയായ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ കുറിച്ച് ലോകം അറിയണം: തുര്‍ക്കി

ആനന്ദയ്യ സ്വന്തമായാണ് മരുന്ന് നിർമ്മിച്ചിരിക്കുന്നത്. സൗജന്യമായാണ് ഇയാൾ മരുന്ന് വിതരണം ചെയ്തിരുന്നത്. അതേസമയം കോവിഡ് വൈറസ് ബാധ ഭേദമാക്കുമെന്ന പേരിൽ വിതരണം ചെയ്യുന്ന ആയുർവേദ മരുന്നിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം. സാമൂഹിക അകലം പാലിക്കാതെയുള്ള ഇത്തരം ആൾക്കൂട്ടങ്ങൾ കോവിഡ് വ്യാപനം വർധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: പലസ്തീനല്ല ഭീകരരാഷ്ട്രം, ഏറെ വിനാശകാരിയായ ഭീകര രാഷ്ട്രമായ ഇസ്രയേലിനെ കുറിച്ച് ലോകം അറിയണം: തുര്‍ക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button