Latest NewsNewsInternational

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ മുന്നറിയിപ്പ് നല്‍കി ചൈനയുടെ റോഡ് നിര്‍മ്മാണം : പൂര്‍ത്തീകരിച്ച് 67 കി.മീ റോഡ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങി ചൈന. അരുണാചല്‍ പ്രദേശിലെ ഇന്ത്യ – ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലൂടെ 67 കിലോമീറ്റര്‍ നീളത്തിലാണ് ചൈന റോഡ് നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴമേറിയ തോട്ടായി അറിയപ്പെടുന്ന യാര്‍ലംഗ് സാങ്‌ബോ ഗ്രാന്‍ഡ് കാന്യോണ്‍ വഴിയാണ് ചൈന ഈ ദേശീയപാത നിര്‍മ്മിച്ചിരിക്കുന്നത്. 310 ദശലക്ഷം ഡോളര്‍ ചെലവിലായിരുന്നു നിര്‍മാണം.

Read Also : എല്ലായിടത്തും സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രമാണ് , ഇസ്രയേല്‍ ശക്തിയെ ഉയര്‍ത്തിക്കാട്ടി പാകിസ്ഥാന്‍

67.22 കിലോമീറ്റര്‍ നീളമുള്ള ഹൈവേ ചൈനീസ് നഗരമായ നിയിഞ്ചിയിലെ പാഡ് നഗരത്തെയും മെഡോഗ് കൗണ്ടിയിലെ ബൈബുങ് നഗരത്തെയും ബന്ധിപ്പിക്കുന്നതാണ്. ഈ രണ്ട് നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം എട്ട് മണിക്കൂര്‍ കുറയ്ക്കുന്നതാണ് പദ്ധതി. 2.15 കിലോമീറ്റര്‍ നീളമുള്ള തുരങ്കവും ദേശീയപാതയില്‍ ഉള്‍പ്പെടുന്നു. ദേശീയപാതയുടെ നിര്‍മ്മാണം 2014 ലാണ് ആരംഭിക്കുന്നത്. ദേശീയപാതയിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ സ്ഥലങ്ങള്‍ തമ്മിലുള്ള ഉയര വ്യത്യാസം 2,892 മീറ്റര്‍ വരെയാണ് എന്ന പ്രത്യേകതയുമുണ്ട്.

ടിബറ്റിലെ അവസാനത്തെ കൗണ്ടിയാണ് അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മെഡോഗ്. ഏറെക്കാലമായി അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന ചൈനയുടെ മറ്റൊരു നിര്‍ണായക നീക്കമായാണ് റോഡ് നിര്‍മാണത്തെ ഇന്ത്യ ഉറ്റുനോക്കുന്നത്. ചൈനയുടെ അവകാശങ്ങളെ ഇതിനോടകം നിരവധി തവണ ഇന്ത്യ നിരാകരിച്ചെങ്കിലും ഭാവി നീക്കം എന്താകുമെന്ന് നിരീക്ഷിച്ച് വരുകയാണ് രാജ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button