COVID 19Latest NewsNewsIndia

50 ശതമാനം ആളുകള്‍ ഇപ്പോഴും രാജ്യത്ത് മാസ്‌ക് ധരിക്കുന്നില്ല ; ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ അതിരൂക്ഷമായ സാഹചര്യത്തിൽ പോലും ജനങ്ങളിൽ 50 ശതമാനം പേരും മാസ്ക് ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. മാസ്ക് ധരിക്കുന്നവരിൽ 64 ശതമാനം പേരും മൂക്ക് പുറത്താക്കി വായ മാത്രം മറയ്ക്കുന്ന തരത്തിലാണ് മാസ്‌ക് ധരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം നടത്തിയ പഠനറിപ്പോർട്ട് പറയുന്നു.

ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർണാടകത്തിലും ബംഗാളിലും ടിപിആർ 25 ശതമാനത്തിലും അധികമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ഇബി; ജൂലൈ 31 വരെ ഇക്കാര്യത്തില്‍ പേടി വേണ്ട

എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം ഒരു ലക്ഷത്തിൽ കൂടുതലാണ്. ഒമ്പത് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണെന്നും അ​ഗർവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button