Latest NewsKeralaNews

വിവാഹത്തിന് മുമ്പ് പെണ്‍കുട്ടികള്‍ പുരുഷന്റെ ലൈംഗിക ശേഷി ഉറപ്പു വരുത്തണം; വിവാദ പോസ്റ്റുമായി ശ്രീലക്ഷ്മി അറയ്ക്കല്‍

തിരുവനന്തപുരം : വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ പങ്കാളിയാവുന്നയാളുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന പോസ്റ്റുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരിക്കുകയാണ് ശ്രീലക്ഷ്മി.

പുരുഷന്റെ ലൈംഗികാവയത്തിന് കുഴപ്പങ്ങളുണ്ടോയെന്നും ലൈംഗിക സംതൃപ്തി തരാന്‍ കഴിയുന്നുണ്ടോ എന്നും വിവാഹത്തിനു മുമ്പ് തന്നെ ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ ഉറപ്പു വരുത്തണമെന്നാണ് ശ്രീലക്ഷ്മി പറഞ്ഞിരിക്കുന്നത്. പുരുഷന്‍മാരെ അടച്ചാക്ഷേപിക്കുന്നതും സ്ത്രീകള്‍ ലൈംഗികതയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റാണിതെന്നാണ് ഉയരുന്നു വിമര്‍ശനം.

Read Also  :  അജ്ഞാത രോഗം; കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

എങ്ങനെയാണ് എല്ലാ സ്ത്രീകളുടെ ലൈംഗിക ആവശ്യങ്ങളെ പറ്റി ശ്രീലക്ഷ്മി അറയ്ക്കലിന് സംസാരിക്കാനാവുകയെന്ന ചോദ്യവുമുയരുന്നു. ഒപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഇകഴ്ത്തുന്നതാണ് ശ്രീലക്ഷ്മിയുടെ പരാമര്‍ശമെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. ട്രാന്‍സ്‌മെന്‍ ആദം ഹാരിയുള്‍പ്പെടെയുള്ളവര്‍ ശ്രീലക്ഷ്മിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button