Latest NewsNewsIndia

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ഉടൻ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. മൂന്ന് പതിറ്റാണ്ടായി പ്രതികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും സര്‍ക്കാരിന്റെ പേരിലുള്ള കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.

Read Also : ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത് 

അതേസമയം രാ​ജീ​വ് ​ഗാ​ന്ധി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 30 വ​ര്‍​ഷ​ത്തോളമായി ജീ​വ​പ​ര്യ​ന്തം ത​ട​വില്‍ ക​ഴി​യു​ന്ന പേ​ര​റി​വാ​ള​ന്​ 30 ദിവസത്തേക്ക്​ പരോള്‍ (സാധാരണ അവധി) അനുവദിച്ച്‌​ തമിഴ്​നാട്​ സര്‍ക്കാര്‍. പേരറിവാള​ന്റെ മാതാവ് അര്‍പുതമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തമിഴ്‌നാട് ജയില്‍ മാന്വല്‍ വ്യവസ്ഥ പ്രകാരം​ 30 ദിവസത്തേക്ക് സാധാരണ അവധിക്ക് പോകാന്‍ അനുവദിച്ച്‌​ ഉത്തരവിറക്കിയത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button