KeralaLatest NewsNews

ചരിത്ര മുഹൂർത്തം; പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണറുടെ സാന്നിദ്ധ്യത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. സീതാറാം യെച്ചൂരി, കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, കെ കെ ശൈലജ എന്നിങ്ങനെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;72 മണിക്കൂറില്‍ ശക്തി പ്രാപിച്ച്‌ ഒരു ചുഴലിക്കാറ്റായി മാറും, ജാഗ്രതാനിര്‍ദേശം

രണ്ടാം തവണയാണ് പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു.

Read Also: കേരളത്തിന് ലഭിച്ചത് 128 ശതമാനം അധിക മഴ; ആശങ്കയായി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്‌മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ് ,പി കെ മേദിനി ,മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button