Latest NewsKeralaNews

കേരളത്തിന് ലഭിച്ചത് 128 ശതമാനം അധിക മഴ; ആശങ്കയായി ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു

പൊരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ എന്നിവയിലാണ് പരമാവധി സംഭരണശേഷിക്ക് അടുത്തുവരെ ജലനിരപ്പ് എത്തിയിട്ടുള്ളത്

തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണിന് മുന്‍പ് തന്നെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. നാല് പ്രധാന ഡാമുകളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ മാര്‍ച്ച് 1 മുതല്‍ ഇതുവരെ 128 ശതമാനം അധിക മഴ ലഭിച്ചതാണ് കാരണം.

Also Read: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ഇനി ഇരട്ടി കരുത്ത്; ജമ്മു കശ്മീർ പോലീസ് സേനയ്ക്ക് കവചിത വാഹനം കൈമാറി

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് കേരളത്തിലെ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നത്. പൊരിങ്ങല്‍കുത്ത്, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മൂഴിയാര്‍ എന്നിവയിലാണ് പരമാവധി സംഭരണശേഷിക്ക് അടുത്തുവരെ ജലനിരപ്പ് എത്തിയിട്ടുള്ളത്. മലങ്കര, നെയ്യാര്‍, കുറ്റിയാടി, കാരാപ്പുഴ, ശിരുവാണി, കല്ലട, കാഞ്ഞിരപ്പുഴ, പീച്ചി എന്നീ ജലസേചന ഡാമുകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

പത്ത് ജില്ലകളില്‍ 100 ശതമാനത്തിന് മുകളില്‍ അധികം മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂരിലാണ്. 216 ശതമാനം അധികം മഴയാണ് കണ്ണൂരില്‍ ലഭിച്ചത്. എറണാകുളത്ത് 173, പത്തനംതിട്ട 161 ശതമാനം വീതം കൂടുതല്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദവും ഈ മാസം അവസാനത്തോടെ എത്തുന്ന കാലവര്‍ഷവും കേരളത്തിന് വെല്ലുവിളിയാകുമോയെന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button