KeralaLatest NewsNews

തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗണിൽ ചെറിയ ഇളവ്; ഓൺലൈൻ ഡെലിവറി നടത്താൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകൾക്കും ജ്വല്ലറികൾക്കും ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓൺലൈൻ/ഹോം ഡെലിവറികൾ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാൻ അനുമതി നൽകി. വിവാഹ പാർട്ടിക്കാർക്ക് ഒരു മണിക്കൂർ വരെ ഷോപ്പിൽ ചെലവഴിക്കാനും അനുമതിയുണ്ട്.

Read Also: ബ്ലാക്ക് ഫംഗസ് രോഗബാധ; അതീവ ജാഗ്രത വേണമെന്ന് കേന്ദ്രം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം

പൈനാപ്പിൾ ശേഖരിക്കുന്നത് മിക്കവാറും അതിഥി തൊഴിലാളികളാണ്. നിർമാണ തൊഴിലാളികളെ പോലെ അവർക്ക് പൈനാപ്പിൾ തോട്ടത്തിൽ പോകാൻ നിയന്ത്രണങ്ങളോടെ അനുമതിയുണ്ടെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ടെലികോം സേവനവുമായി ബന്ധപ്പെട്ട അവശ്യ സേവനങ്ങൾക്കും ടവറുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇളവുകൾ നൽകിയിട്ടുണ്ട്.

Read Also: മുഖ്യമന്ത്രിയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തത് കെ രാജൻ; അധികാര തുടർച്ചയോടെ പിണറായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button