ബെംഗളൂരു : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂർണ്ണ ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി കര്‍ണാടക സര്‍ക്കാര്‍. കര്‍ഷകര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, കലാകാരന്മാര്‍ എന്നിവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇതോടൊപ്പം സഹകരണ ബാങ്കില്‍ നിന്ന് കര്‍ഷകര്‍ എടുത്ത വായ്പയുടെ മൂന്നുമാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും തിരിച്ചടവിന് മൂന്നുമാസത്തെ കാലാവധി ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പഴം, പച്ചക്കറി, പൂ കര്‍ഷകര്‍ക്ക് ഹെക്ടറിന് 10000 രൂപ വീതം നല്‍കും. 95000കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി 82.73 കോടിരൂപ അനുവദിച്ചു.
ഓട്ടോ-ടാക്സി തൊഴിലാളികള്‍ക്കും കര്‍ണാടക നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്കും 3000 രൂപ വീതം ലഭിക്കും. യഥാക്രമം 65 കോടി, 494കോടിരൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. അസംഘിടത മേഖലയിലെ തൊഴിലാളികളായ ബാര്‍ബര്‍, തയ്യല്‍ തൊഴിലാളികള്‍, മെക്കാനിക്കുകള്‍, ചെരുപ്പുകുത്തി, പോര്‍ട്ടര്‍, പാഴ് വസ്തുക്കള്‍ പെറുക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. 3.05ലക്ഷം ഗുണഭോക്താക്കള്‍ക്കായി 31കോടി രൂപ അനുവദിച്ചു.
ആത്മനിര്‍ഭര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തെരുവ് കച്ചവടക്കാര്‍ക്ക് 2000രൂപ വീതം ലഭിക്കും. 2.2ലക്ഷം പേര്‍ക്ക് പ്രയോജിനം ലഭിക്കും. 45 കോടിരൂപ അനുവദിച്ചു. 4.85 കോടിരൂപ ചെലവഴിച്ച് കലാകാരന്മാക്ക് 3000രൂപ വീതം നല്‍കും. കര്‍ഷകര്‍ക്കുള്ള ചെറുകിട, ഇടത്തരം, സഹകരണബാങ്ക് വായ്പകളുടെ മൂന്ന് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കും. വായ്പ തിരിച്ചടവ് തീയതി മെയ്1 മുതല്‍ ജൂലൈ 31വരെ നീട്ടി.
Post Your Comments