
ഈ വർഷത്തെ ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുള്ളതെങ്കിലും നിലവിൽ സാഹചര്യത്തിൽ പല വേദികളിലായി മത്സരം നടത്തുന്നത് റിസ്കാണെന്നും ഹസി പറഞ്ഞു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് ഐപിഎല്ലിനിടെ കോവിഡ് ബാധിച്ചിരുന്നു.
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ യുഎഇ പോലുള്ള പകരം വേദികളെക്കുറിച്ച് ബിസിസിഐ ആലോചിക്കേണ്ടി വരുമെന്നും ഹസി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് കളിക്കാരെ അയക്കാൻ പല ക്രിക്കറ്റ് ബോർഡുകളും വിമുഖത കാട്ടുന്നുണ്ടെന്നും ഹസി പറഞ്ഞു.
Post Your Comments