ഗണപതിഭഗവാനെ പ്രാര്‍ഥിച്ചിട്ടു തുടങ്ങുന്ന കാര്യങ്ങള്‍ക്കൊന്നും വിഘ്‌നങ്ങളുണ്ടാകില്ലെന്നാണ് വിശ്വാസം. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഭഗവാനെ ഭജിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമാകുമെന്നാണ് വിശ്വസിക്കുന്നത്.
പതിനെട്ടു നാരങ്ങാ വീതം മാലകെട്ടി മൂന്നുദിവസം തുടര്‍ച്ചയായി ഭഗവാന് ചാര്‍ത്തി, മൂന്നാം ദിവസം വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലി നടത്തുകയോ വിഘ്‌നഹര സ്‌തോത്രം ചൊല്ലി ഭക്തിപൂര്‍വ്വം മുക്കുറ്റി സമര്‍പ്പിക്കുകയോ ചെയ്താല്‍ ഫലം സുനിശ്ചിതമാണെന്നാണ് വിശ്വാസം. ആഗ്രഹങ്ങള്‍ നടക്കാന്‍ നാരങ്ങാമാല വഴിപാട് ഉത്തമമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
വിഘ്‌നഹര സ്‌തോത്രം ദിവസവും ജപിച്ചാല്‍ അഭീഷ്ടസിദ്ധിയും സര്‍വ്വവിഘ്‌നങ്ങള്‍ നീങ്ങുമെന്നുമാണ് വിശ്വാസം.
Post Your Comments