Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് പുഷ്പാർച്ചന ; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

ആലപ്പുഴ :കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു കൊണ്ട് വയലാറിൽ മുഖ്യമന്തിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എം.എം.ഷാജി. സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഡിജിപിക്കും ചേർത്തല സിഐക്കും എബിവിപി പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also : സത്യപ്രതിജ്ഞാ വേദി വാക്സിനേഷന്‍ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ തീരുമാനം 

വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കൊറോണ മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് നിരവധിയാളുകൾ ഒത്തു ചേർന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഖേദകരമാണ്. സമൂഹത്തിന് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സാമൂഹ്യദ്രോഹികൾക്ക് ഒരു മുഖ്യമന്ത്രി പിന്തുണ കൊടുക്കുമ്പോൾ എന്ത് സന്ദേശമാണ് കേരളത്തിലെ പ്രബുദ്ധരായ ജനതക്ക് മുഖ്യമന്ത്രി നൽകുന്നത് എന്ന് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്ന എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തിനെതിരെ ഇന്ന് എബിവിപി കരിദിനമായി ആചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button