Latest NewsKeralaNews

ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുക; ജനകീയ പങ്കാളിത്തമാണ് വികസന കുതിപ്പിന് കാരണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനത്തിന്റെ പിന്തുണയാണ് സർക്കാരിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സംസ്ഥാനത്ത് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു; ഇന്നും മാസ്‌ക് ധരിക്കാതെ പതിനായിരത്തോളം പേര്‍

കോവിഡ് കാലത്ത് കേരളം വേറിട്ടുനിൽക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. കേരളത്തിന്റെ പുരോഗതിയ്ക്ക് അടിത്തറ പാകിയ വൻകിട പദ്ധതികൾ സാക്ഷാത്കരിക്കുന്നതിനും ജനം പൂർണ പിന്തുണ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: തുടർഭരണം സമജ്വലമായ പുതിയ തുടക്കം; കോവിഡ് പ്രതിരോധത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി

സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവർക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നു. അതിനെ മറികടക്കാൻ ജാതി-മത വികാരം വലിയ തോതിൽ കുത്തിപ്പൊക്കിയാൽ അതിനോടൊപ്പം നിൽക്കാൻ ജനം തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button