Latest NewsIndiaNews

പോലീസ് സ്‌റ്റേഷന് സമീപത്തെ കടയില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം; ദൃശ്യങ്ങള്‍ പുറത്ത്

5000 രൂപയും മറ്റു വിലയേറിയ സാധനങ്ങളും മോഷണം പോയതായി കടയുടമ അറിയിച്ചു

ഗുവാഹത്തി: പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കടയില്‍ മോഷണം. ജലുക്ബാരി പോലീസ് സ്‌റ്റേഷന് തൊട്ടടുത്ത കടയിലാണ് മോഷണം നടന്നത്. പിപിഇ കിറ്റ് ധരിച്ച് എത്തിയവരാണ് മോഷണം നടത്തിയത്.

Also Read: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ; സെൻട്രൽ സ്റ്റേഡിയത്തിൽ 54 ഗായകരും സംഗീതജ്ഞരും അണിചേരുന്ന സംഗീത വിരുന്ന്

രാത്രി 1.50ഓടെയായിരുന്നു അഞ്ചംഗം സംഘം വീട്ടുപകരണങ്ങളും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വില്‍ക്കുന്ന കടയില്‍ മോഷണം നടത്തിയത്. ഇവരില്‍ രണ്ട് പേര്‍ പിപിഇ കിറ്റ് ധരിച്ചിരുന്നു. റോഡരികിലുള്ള കടയായതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇവര്‍ ഒളിക്കുന്നതിന്റെയും വീണ്ടും ഒത്തുകൂടി കട കുത്തിത്തുറക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ലോക്ക് ഡൗണായതിനാല്‍ രാവിലെ 11 മണി വരെയാണ് കടകള്‍ തുറക്കുക. ഉച്ചയ്ക്ക് 12 മുതല്‍ പുലര്‍ച്ചെ 5 മണി വരെ കര്‍ഫ്യൂവും നിലവിലുണ്ട്. ഇതിനാല്‍ ജനസഞ്ചാരം കുറവാണെന്ന കാര്യം മനസിലാക്കിയാണ് സംഘം മോഷണത്തിനിറങ്ങിയത്. കടയില്‍ നിന്നും 5000 രൂപയും മറ്റു വിലയേറിയ സാധനങ്ങളും മോഷണം പോയതായി കടയുടമ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് സഞ്ചരിക്കുന്നതിനാല്‍ മോഷ്ടാക്കളെ കണ്ടെത്തുക ശ്രമകരമാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button