ക്ലബിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി 500 മില്യൺ യൂറോ കടമെടുത്ത് ബാഴ്‌സലോണ. ഇൻവെസ്റ്റമെന്റ് ബാങ്കായ ഗോൾഡ്മാൻ ബോഷിൽ നിന്നാണ് 500 മില്യൺ യൂറോ കടമെടുത്തിരിക്കുന്നത്. ബാഴ്‌സലോണയുടെ മുൻ പ്രസിഡന്റ് ബാർതൊമെയു ക്ലബ്ബിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിർത്തിയാണ് സ്ഥാനം ഒഴിഞ്ഞത്. ഈ ലോൺ പുതിയ പ്രസിഡന്റ് ലപോർടക്ക് വലിയ ആശ്വാസമാകും.
കോവിഡ് പശ്ചാത്തലത്തിൽ താരങ്ങളുടെ ശമ്പളം വരെ കൊടുക്കാൻ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോവുകയായിരുന്നു ബാഴ്‌സലോണ. ഈ ലോൺ തുക കൊണ്ട് താരങ്ങളെ ക്ലബിൽ നിലനിർത്താനും ഒപ്പം പുതിയ താരങ്ങളെ എത്തിച്ച് ടീം മെച്ചപ്പെടുത്താനുമാകും ലപോർടയു ശ്രമിക്കുക. അടുത്ത ആഴ്ച മുതൽ ബാഴ്‌സലോണയിൽ വലിയ മാറ്റങ്ങൾ നടക്കുമെന്ന് ലപോർട നേരത്തെ സൂചിപ്പിച്ചിരുന്നു.
Post Your Comments