തിരുവനന്തപുരം: ഇനി കേരളത്തിലെ വിദ്യാഭ്യാസത്തിൽ കായികാഭ്യാസത്തിനും പ്രസക്തിയുണ്ടല്ലോയെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വി ശിവൻകുട്ടിയെ പൊതുവിദ്യാഭ്യാസ മന്ത്രിയായി തീരുമാനിച്ചതിനെതിരെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ഏറെ പ്രാധാന്യമേറിയ വകുപ്പ് ആയ വിദ്യാഭ്യാസം ശിവൻകുട്ടിക്ക് നൽകിയതിനെതിരെ പലരും രംഗത്തുണ്ട്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ടാണ് ശിവൻകുട്ടിയുടെ മന്ത്രിസ്ഥാനത്തിനെതിരെ വിമർശനമുയരുന്നത്.
നേരത്തേ, ബിജെപി നേതാവ് എസ് സുരേഷും ശിവൻകുട്ടിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇനി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം കലക്കുമെന്നു സുരേഷ് വ്യക്തമാക്കി. കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ സുവർണ്ണകാലമാണ് ഇനി വരാൻ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments