Latest NewsFootballNewsSports

യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു

യൂറോ കപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. സ്പാനിഷ് ലീഗിൽ മികച്ച ഫോണിൽ കളിക്കുന്ന റയൽ മാഡ്രിഡ് താരം കരീം ബെൻസീമ ടീമിൽ തിരിച്ചെത്തി. നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ബെൻസീമ ഫ്രാൻസ് ടീമിൽ തിരിച്ചെത്തിയത്. കഴിഞ്ഞ യൂറോ കപ്പിലും ലോകകപ്പിലും ബെൻസീമയെ ഫ്രഞ്ച് സ്‌ക്വാഡിൽ ഇൽപ്പെടുത്തിയിരുന്നില്ല.

ബെൻസീമ, എംബപ്പെ, ഡെംബലെ, ഗ്രീസ്മാൻ, കൊമാൻ, ജിറൂദ് തുടങ്ങിയ വൻ അറ്റാക്കിങ് നിരയാണ് ഇത്തവണ ഫ്രാൻസിനുള്ളത്. പോഗ്ബ, കാന്റെ തുടങ്ങിയ മധ്യനിരയും അതിശക്തമാണ്. പോർച്ചുഗൽ, ജർമനി, ഹംഗറി എന്നിവർ ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഫ്രാൻസ്.

ഗോൾകീപ്പർമാർ: ഹ്യൂഗോ ലോറിസ് (ടോട്ടൻഹാം ഹോട്‌സ്പർ); മൈക്ക് മൈഗ്നൻ (ലില്ലെ); സ്റ്റീവ് മന്ദണ്ട (മാർസെയിൽ)

പ്രതിരോധക്കാർ: ലൂക്കാസ് ഡിഗ്നെ, ലിയോ ഡുബോയിസ്, ലൂക്കാസ് ഹെർണാണ്ടസ്, പ്രെസ്നെൽ കിംപെംബെ, ജൂൾസ് കൗണ്ടെ, ക്ലെമന്റ് ലെങ്‌ലെറ്റ്, ബെഞ്ചമിൻ പവാർഡ്, റാഫേൽ വരാനെ, കുർട്ട് സൗമ

മിഡ്‌ഫീൽഡർമാർ: എൻ‌ഗോലോ കാന്റെ, തോമസ് ലെമാർ, പോൾ പോഗ്ബ, അഡ്രിയൻ റാബിയോട്ട്, മൗസ സിസോക്കോ, കോറെന്റിൻ ടോളിസോ

ഫോർവേഡുകൾ: വിസാം ബെൻ യെഡെർ, കരീം ബെൻസെമ, കിംഗ്സ്ലി കോമാൻ, ഡെംബെലെ, ഒലിവിയർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ, കൈലിയൻ എംബപ്പെ, മാർക്കസ് തുരം

shortlink

Related Articles

Post Your Comments

Related Articles


Back to top button