തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ. ഷൈലജയെ ഉള്‍പ്പെടുത്താത്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപിൻറെ പ്രതികരണം.
“മന്ത്രിസഭാ രൂപീകരണം മുഖ്യമന്ത്രിയുടെ അവകാശമാണ്. കോവിഡ് വ്യാപനം നേരിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ട ആരോഗ്യമന്ത്രിയെ മാറ്റാന്‍ പി.ആര് ഭീഷണി വകവയ്ക്കാതെ മുഖ്യമന്ത്രി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു’. സന്ദീപ് വാര്യര്‍ കുറിച്ചു. അതേസമയം, എം.വി.ഗോവിന്ദന്, കെ.രാധാകൃഷ്ണന്, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്, സജി ചെറിയാന്, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആര്.ബിന്ദു, വീണ ജോര്‍ജ്, വി.അബ്ദുറഹ്മാന് എന്നിവരെയാണ് സംസ്ഥാന സമിതി മന്ത്രിസ്ഥാനത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments