KeralaLatest NewsNews

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

കൊച്ചി: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുകയുണ്ടായി.

ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതായി അധികൃതർ അറിയിക്കുകയുണ്ടായി. കേരളത്തിൽ വീണ്ടും ഇത് മഴ ശക്തമാക്കും. സംസ്ഥാനത്തെ കാലവർഷത്തിൻ്റെ വരവ് ഇത് നേരത്തെയാക്കാനും ഇടയാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ അതിന് യാസ് എന്ന പേരാവും നൽകുന്നത്. മേയ് 31ന് കാലവർഷം കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button