ന്യൂഡല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ പ്രൊഫസറായ നബീല സാദിഖ് കോവിഡ് ബാധിച്ച് മരിച്ചു. ‘തനിക്ക് വേണ്ടി എവിടെയെങ്കിലും ഐ.സി.യു ബെഡ് ഉണ്ടോ..’ എന്ന് ചോദിച്ചുകൊണ്ട് 38 കാരിയായ നബീല മെയ് നാലിന് ട്വിറ്ററിലെത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബെഡ് ലഭിച്ചെങ്കിലും അപ്പോഴേക്കും അവരുടെ ശ്വാസകോശത്തിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു മരിച്ചത്.
പത്ത് ദിവസം മുമ്പ് നബീലയുടെ 76 കാരിയായ മാതാവിനും കോവിഡ് കാരണം ജീവന്‍ നഷ്ടമായിരുന്നു. മെയ് നാല് വരെ പല ദിവസങ്ങളിലായി നബീല ട്വിറ്ററില്‍ ഡല്‍ഹിയിലെ കോവിഡ് സാഹചര്യത്തെ കുറിച്ചും രോഗം ബാധിച്ചതിലെ വേവലാതിയെ കുറിച്ചും നിരവധി ട്വീറ്റുകള്‍ ഇട്ടിരുന്നു.ഐ.സി.യു ബെഡിന് വേണ്ടിയുള്ളതായിരുന്നു ഏറ്റവും അവസാനത്തെ ട്വീറ്റ്. മൂന്ന് ആശുപത്രികള്‍ ബെഡില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് ഫരീദാബാദിലുള്ള നാലാമത്തെ ആശുപത്രിയിലാണ് അതിനുള്ള സൗകര്യം ലഭിച്ചത്.
Post Your Comments