ഇടുക്കി: മഞ്ഞപ്പാറയിൽ സോഷ്യൽ മീഡിയ വഴി വാറ്റ് ചാരായം വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. മഞ്ഞപ്പാറ സ്വദേശിയായ അനിൽകുമാറാണ് അറസ്റ്റിൽ ആയിരിക്കുന്നത്. വാട്സാപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് പ്രതി വാറ്റ് വിൽപന നടത്തിയത്. അനിൽകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 00 ലീറ്റർ കോടയും, 10 ലീറ്റർ വാറ്റും വാറ്റുപകരണങ്ങളും പോലീസ് കണ്ടെത്തുകയുണ്ടായി. വാട്സാപ്പിലോ, ടെലഗ്രാമിലോ ബന്ധപ്പെട്ടാൽ ചാരായം ആളുകൾക്ക് അവശ്യസ്ഥലത്ത് എത്തിച്ചു നൽകുകയാണ് പ്രതിയുടെ രീതി. നെടുങ്കണ്ടം, മഞ്ഞപ്പാറ, പച്ചടി, മാവടി, മഞ്ഞപ്പെട്ടി മേഖലകളിലായിരുന്നു വിൽപന. സംഭവത്തിൽ അറസ്റ്റിലായ അനിൽകുമാറിന് പുറമേ കൂടുതൽ പേർക്ക് മദ്യവിൽപനയിൽ പങ്കുണ്ടെന്നും, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എക്സെസ് അറിയിക്കുകയുണ്ടായി.
Post Your Comments