
ഒറ്റപ്പാലം: ലോക്ഡൗൺ മറവിലെ വ്യാജ വാറ്റ് പിടികൂടി എക്സൈസ്. റേഞ്ച് പ്രിവൻറിവ് ഓഫിസർ ബഷീർകുട്ടിയുടെ നേതൃത്വത്തിൽ ലക്കിടി പേരൂർ ഭാഗത്ത് നടത്തിയ റെയ്ഡിൽ 200 ലിറ്റർ വാഷ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. അകലൂരിലെ ചണ്ടിക്കുളം പ്രദേശത്ത് ഒളിപ്പിച്ച നിലയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.
മദ്യശാലകൾ അടച്ചിട്ടിരിക്കുന്നതിനാൽ വാറ്റ് നടക്കുന്ന രഹസ്യ വിവരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുരേഷിന് ലഭിച്ചതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം അമ്പലപ്പാറ മേഖലയിൽ നിന്ന് 300 ലിറ്റർ വാഷ് കണ്ടെടുത്തിരുന്നു. ലോക്ഡൗൺ ആരംഭിച്ചശേഷം 1000 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും പിടികൂടിയതായും ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമായി തുടരുമെന്നും എക്സൈസ് അധികൃതർ അറിയിക്കുകയുണ്ടായി. സിവിൽ എക്സൈസ് ഓഫിസർ ഗോപീകൃഷ്ണൻ, വനിത സി.ഇ.ഒ സചിത്ര, എക്സൈസ് ഡ്രൈവർ വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments