തിരുവനന്തപുരം: പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണ ജോര്‍ജാണ്. ഇരുപതാം തീയതിയാണ് സത്യപ്രതിജ്ഞ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പഴയവാക്കുകൾ തിരിച്ചടിയാകുന്നു. മാധ്യമരംഗത്ത് നിന്നും മന്ത്രി പദത്തിലേക്ക് എത്തുന്ന വ്യക്തിയാണ് വീണ. ഇന്ത്യാവിഷൻ ചാനലിൽ വീണ പ്രവർത്തിച്ചിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണൻ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മരണവാര്‍ത്തയുമായി ബന്ധപ്പെട്ട് ഇന്ത്യവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ചിത്രത്തെ ചൊല്ലി ഉയർന്ന വിവാദത്തിലാണ് കോടിയേരിയുടെ പിതൃശൂന്യ പരാമർശം. ” ക്യാപ്റ്റന്‍ ലക്ഷ്മിയുടെ തൊപ്പിയില്‍ സിപിഎം എന്ന് എഴുതിയിരുന്നത് കംപ്യൂട്ടറില്‍ മായ്ച്ചു കളഞ്ഞിരിക്കുന്നു.. ലജ്ജാവഹം എന്ന് കാട്ടി ഡിവൈഎഫ്‌ഐയുടെ ഒരു പോസ്റ്റ് കൂടി ഉള്‍പ്പെടുത്തിയായിരുന്നു കോടിയേരിയുടെ വിമര്‍ശനം. ചിത്രത്തില്‍ വീണയെ കൂടാതെ അന്നത്തെ സഹപ്രവര്‍ത്തകരായ എം.പി. ബഷീര്‍, സനീഷ് ഇളയടത്ത് എന്നിവരുമുണ്ട്.”
കോടിയേരിയുടെ അന്നത്തെ പോസ്റ്റ് ഇങ്ങനെ-
നിങ്ങള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്തെന്നു ഇപ്പോള്‍ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങള്‍ നിങ്ങള്ക്ക് മായ്ക്കാന്‍ കഴിയും, പക്ഷെ ഞങ്ങളുടെ കൊടി ചുവന്നതു രക്തം കൊണ്ടാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കമ്യൂണിസവും ഓര്‍ത്താല്‍ നന്ന്.. ന്യൂസ് റൂമിലെ കാപട്യങ്ങള്‍ക്ക് മറുപടി രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഞങ്ങള്‍ ചോദിക്കുക തന്നെ ചെയ്യും, അന്നു നിഷ്പക്ഷ മാധ്യമ ധര്‍മ്മത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തരുത് മാപ്പ് കിട്ടില്ല.
https://www.facebook.com/KodiyeriB/photos/a.174620402618817/342825919131597/?type=3
Post Your Comments