അങ്കാറ: ഫലസ്തീൻ – ഇസ്രായേല്‍ സംഘർഷങ്ങൾ തുടരവേ അനുകൂലിച്ചും പ്രതികൂലിച്ചും ലോക നേതാക്കൾ രംഗത്ത് എത്തുമ്പോൾ അമേരിക്കയെയും പ്രസിഡന്റ് ബൈഡനെയും വിമര്‍ശിച്ച് ഉര്ദുഗാന്. ഫലസ്തീനികളുടെ രക്തം ബൈഡന്റെ കൈകളിലും പുരണ്ടിട്ടുണ്ടെന്നും ഇസ്രയേലിലേക്കുള്ള ആയുധ വില്‍പ്പനയെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപരോധ ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിന് വാഷിംഗ്ടണിന്റെ പിന്തുണയുണ്ടെന്നും നിങ്ങളുടെ രക്തരൂക്ഷിതമായ കൈകളാല്‍ നിങ്ങള്‍ ചരിത്രം എഴുതുകയാണെന്നും ഉര്ദുഗാന് വിമര്‍ശിച്ചു. ഇത് പറയാന്‍ നിങ്ങള്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഞങ്ങള്‍ക്ക് പിന്നോട്ട് പോകാന്‍ കഴിയില്ല,’ തുര്‍ക്കി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഓട്ടോമന്റെ ഭരണത്തിന്റെ അവസാനത്തോടെ സമാധാനം നഷ്ടപ്പെട്ട പ്രദേശങ്ങളെയും പോലെ പലസ്തീന് പ്രദേശങ്ങളും പീഡനം, കഷ്ടപ്പാട്, രക്തച്ചൊരിച്ചില്‍ എന്നിവയാല്‍ അലയടിക്കുകയാണ്. അതിനെയാണ് താങ്കള്‍ പിന്തുണക്കുന്നത്. ടെലിവിഷന്‍ അഭിസംബോധനയിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന. ഇസ്രായേല്‍ അക്രമത്തെ തുര്‍ക്കി തുടര്‍ച്ചയായി അപലപിച്ച ഉര്ദുഗാന് ഇസ്രായേല്‍ വംശീയവും മതപരവും സാംസ്കാരികവുമായ തുടച്ചുനീക്കലാണ് നടത്തുന്നതെന്നും ഉര്ദുഗാന് ആരോപിച്ചു. ബൈഡന് അധികാരത്തിലേറിയ ശേഷം ആദ്യമായാണ് തുര്‍ക്കി അമേരിക്കക്കെതിരെ ഇത്ര ശക്തമായി പ്രതികരിക്കുന്നത്.
Post Your Comments