Latest NewsNewsIndia

ആശ്വാസ വാർത്ത; ഡൽഹിയിലെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; ഏപ്രിൽ അഞ്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്ക്

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3846 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് ശേഷം പ്രതിദിന കോവിഡ് രോഗികളിലുണ്ടാകുന്ന ഏറ്റവും താഴ്ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: കോവിഡ് വ്യാപനത്തിനിടയിലും കേരളത്തിന് കൈത്താങ്ങ്; 30 ലക്ഷം രൂപയുടെ ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ എത്തിച്ച് സേവാഭാരതി

കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും ഡൽഹിയിൽ കുറവുണ്ടായിട്ടുണ്ട്. 235 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നുണ്ട്. 5.78 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 9427 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഫലമായാണ് കോവിഡ് കേസുകളിൽ കുറവുണ്ടായതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം വർധിക്കാൻ തുടങ്ങിയത്. ഏപ്രിൽ 22-ന് ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.2 ശതമാനം വരെ എത്തിയിരുന്നു.

Read Also: സ്‌പെഷ്യല്‍ സര്‍വീസില്‍ മറ്റ് അവശ്യവിഭാഗങ്ങള്‍ക്കും യാത്ര ചെയ്യാം; അറിയിപ്പുമായി കെഎസ്ആര്‍ടിസി

shortlink

Related Articles

Post Your Comments

Related Articles


Back to top button