
പാലക്കാട്: നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെ ഫോട്ടോയ്ക്ക് താഴെ അശ്ലീല കമന്റിനെതിരെ സോഷ്യൽ മീഡിയകളിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നതോടെ കമന്റിട്ട യുവാവ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ സിപിഎമ്മിന്റെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗം വ്യത്യസ്ത പ്രതികരണം നടത്തിയതായി പ്രചരണം. അശ്വതിക്കെതിരെ അശ്ലീല കമന്റിട്ട വ്യക്തിയെ പിന്തുണയ്ക്കുന്ന രീതിയിൽ സിപിഎമ്മിന്റെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് അംഗമായ നസീമ ഇസ്ഹാഖ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചെ പോസ്റ്റെന്ന രീതിയിലാണ് ഇതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
നസീമ ഇസ്ഹാഖിന്റെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ആണ് ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇല്ലാത്ത സാധനം ഈതി പെരുപ്പിച്ചു അതും തുറന്നു കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതോരു ബന്ധവുമില്ലെന്ന് നസീമയുടെതായി പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നു. വില കൂടിയ പുട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞ് നിന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരുമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
‘ഇല്ലാത്ത സാധനം ഈതി പെരുപ്പിച്ചു അതും തുറന്നു കാട്ടി കാശുണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതോരു ബന്ധവുമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിലാണ് എന്നത് കൊണ്ടു തന്നെ പെണ്ണ് ഉള്ളത് ഒരു ഷാൾ കൊണ്ട് മറച്ച് നടന്ന കാലം ഉണ്ടായിരുന്നു കുറച്ചു മുമ്പ് വരെ. ഇന്ന് വില കൂടിയ പുട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞ് നിന്നാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരും.’- പോസ്റ്റിൽ പറയുന്നതിങ്ങനെയാണ്.
അതേസമയം, ഈ പോസ്റ്റ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെ ഇവരുടെ പ്രൊഫൈൽ ഇപ്പോൾ ലോക്ക് ചെയ്ത നിലയിലാണ്. ഈ പോസ്റ്റിനെ കുറിച്ച് ഇതുവരെ ഇവരുടെ പ്രതികരണം ഒന്നും വന്നിട്ടില്ല.
Post Your Comments