നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെയെത്തിയ ബെൻസീമ ഫ്രാൻസിനെ കൂടുതൽ ശക്തമാക്കുമെന്ന് പരിശീലകൻ ദെഷാംസ്. 2015ന് ശേഷം ആദ്യമായാണ് ബെൻസീമ ഫ്രഞ്ച് ടീമിലെത്തുന്നത്. ബെൻസീമയുടെ വരവോടെ തങ്ങൾ യൂറോ കപ്പിലെ ഫേവറിറ്റുകളാകുമെന്നും ദെഷാംസ് പറഞ്ഞു. ഫ്രഞ്ച് ടീമിലിരിക്കെ സഹതാരത്തിന് വീഡിയോ ടേപ്പ് ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചതിനുശേഷമായിരുന്നു ദെഷാംസ് ബെൻസീമയെ ടീമിൽ നിന്ന് പുറത്തിരുത്തിയത്.
ഇത്തവണ ടീമിലെടുക്കാനായി താൻ മുഴുവൻ താരങ്ങളോടും സംസാരിച്ചുവെന്നും ടീമിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും ദെഷാംസ് പറഞ്ഞു. ബെൻസീമയ്ക്ക് ജിറൂദിനൊപ്പം ആദ്യ ഇലവനിൽ എത്താൻ മത്സരിക്കേണ്ടതുണ്ടെന്നും പരിശീലകൻ കൂട്ടിച്ചേർത്തു. താൻ എട്ടു ഫോർവേർഡുകളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ഉദ്ദേശം അറ്റാക്ക് ചെയ്യുക തന്നെയാണെന്നും ദെഷാംസ് പറഞ്ഞു.
Post Your Comments