KeralaLatest NewsNews

കെ.കെ.ശൈലജയുടെ കൈകളില്‍ സേഫ് ആയിരുന്ന ആരോഗ്യവകുപ്പ് ഇനി വീണാ ജോര്‍ജിന്

ബാക്കിയുള്ളവരുടെ വകുപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കാനിരിക്കെ പുതുമുഖ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ ഏകദേശ ധാരണയായി. വ്യവസായം എം വി ഗോവിന്ദനും, ആരോഗ്യവകുപ്പ് വീണാജോര്‍ജിനും ലഭിക്കാനാണ് സാധ്യത. മന്ത്രിമാരെ നിശ്ചയിക്കുന്നതിനൊപ്പം വകുപ്പ് തീരുമാനിക്കുക മുഖ്യമന്ത്രിയാണെങ്കിലും പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്നതിലും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Read Also : കെ.ടി ജലീലിനെ കാണുമ്പോള്‍ ഒരു തവണ ‘സര്‍’ എന്ന് വിളിച്ചു കൊടുക്കണം; കുഞ്ഞാലിക്കുട്ടിയോട് അപേക്ഷയുമായി ഫാത്തിമ തഹിലിയ

കെ.എന്‍ ബാലഗോപാലിനോ, പി രാജീവിനോ ആയിരിക്കും ധനകാര്യ വകുപ്പ്. വി എന്‍ വാസവന് എക്സൈസും, ശിവന്‍കുട്ടിക്ക് സഹകരണ, ദേവസ്വം വകുപ്പുകളുടെ ചുമതല ലഭിക്കാനാണ് സാധ്യത. സജി ചെറിയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് എത്തിയേക്കും.

ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. വി അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമവും, മുഹമ്മദ് റിയാസിന് സ്പോര്‍ട്സ് യുവജനകാര്യ വകുപ്പും, കേന്ദ്ര കമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന് പിന്നോക്കക്ഷേമത്തിന് പുറമെ നിയമം, തൊഴില്‍ അടക്കം ചില സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button