കൊല്ലം: വര്‍ക്ക് ഷോപ്പിന്റെ മറവില്‍ ചാരായ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍. കോട്ടാത്തല സ്വദേശി പ്രകാശാണ് പിടിയിലായത്. കൊട്ടാരക്കര എക്‌സൈസാണ് ഇയാളെ പിടികൂടിയത്.
പുത്തൂരില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇരുചക്ര വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പിനെ മറയാക്കിയാണ് ചാരായ വില്‍പ്പന നടത്തിയത്. പ്രകാശ് അനധികൃത മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് സംഘം വേഷം മാറി മദ്യം വാങ്ങാനെത്തി. തുടര്‍ന്ന് മദ്യ വില്‍പ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
മിനറല്‍ വാട്ടറിന്റെ കുപ്പികളില്‍ നിറച്ചിരുന്ന 15 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും മിനി വാനും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. ലോക്ക് ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പന നിരോധിച്ചതോടെയാണ് ഇയാള്‍ വ്യാജ മദ്യം നിര്‍മ്മിച്ചു വില്‍പ്പന നടത്തിവന്നിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments